വീണ്ടും കൈ കൈകൊടുക്കല്‍ വിവാദം. എൻ.ഡി.എ. സ്ഥാനാർഥി സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് കാണാത്ത പോലെ പോയിയെന്നാണ് ആക്ഷേപം
ഇരുവരും വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം. സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സി.പി.എമ്മിന്റെ ശാപമെന്നും ഇത്രയും സംസ്കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ലെന്നും സി.കൃഷ്ണകുമാർ പറഞ്ഞു. എന്നാല്‍ കൃഷ്ണകുമാർ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് കൃഷ്ണദാസിന്റെ വിശദീകരണം.