സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു .
സന്ദീപിന് പിറകെ ആരും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും അദ്ദേഹംപറഞ്ഞു.
‘കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സന്ദീപിനെ തടയുമായിരുന്നു. കോണ്‍ഗ്രസ് പ്രവേശനത്തിന് തലേന്നാള്‍ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞില്ല. മുങ്ങുന്ന കപ്പലിലേക്കാണ് സന്ദീപ് പോയത്. സന്ദീപ് ബിജെപിയില്‍ ഉറച്ചു നില്‍ക്കണമായിരുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ കലാപക്കൊടി ഉയർത്തിയ സന്ദീപ് വാര്യർ ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേർന്നത്










