ഷാഫി പറമ്ബിലിന്റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുന്നു.
ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്ബർ സിത്താരയും പാർട്ടിയോട് എതിർപ്പ് പറഞ്ഞിരിന്നു.. കോണ്‍ഗ്രസില്‍നിന്ന് വിട്ടുവന്നവരെല്ലാം ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനുവേണ്ടി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് പാർട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്ന് കെ എ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്.