മണ്ണാർക്കാട് ആനമുളിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍.
പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളില്‍ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു.
ബൈക്കിന്റെ സീറ്റില്‍ പ്രത്യേകം തയാറാക്കിയ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്. കോയമ്ബത്തൂരില്‍ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.