എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവർക്ക് നല്ല ശിക്ഷ കിട്ടണം. കോടതി നീതി നടപ്പാക്കിത്തരണം”-തേങ്കുറിശ്ശിയില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.
ദുരഭിമാന കൊലക്കേസില്‍ പ്രതികളായ അമ്മാവനും അച്ഛനും കുറ്റക്കാരാണെന്ന പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതിയുടെ കണ്ടെത്തലിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു ഹരിത.
ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.










