ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയില്‍ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാർട്ടിവിട്ട അബ്ദുള്‍ ഷുക്കൂർ
അബ്ദുള്‍ ഷുക്കൂറിനെ ഒപ്പം നിർത്താൻ കോണ്‍ഗ്രസ്. ഒരുങ്ങുന്നു.
ഷുക്കൂർ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ അബ്ദുള്‍ ഷുക്കൂറുമായി ആശയ വിനിമയം നടത്തി.
കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാൻ സിപിഐഎം നേതാക്കള്‍ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടില്‍ എൻ എൻ കൃഷ്ണദാസ് അടക്കമുള്ളവരെത്തി സംസാരിച്ചു.










