പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. സരിൻ
തനിക്ക് കിട്ടേണ്ട കോണ്‍ഗ്രസിനോട് താല്‍പര്യമുള്ളവരുടെ വോട്ടുകള്‍ ഭിന്നിച്ച് പോകരുതെന്നും സരിൻ പറഞ്ഞു.
എന്നാല്‍, മത്സരത്തില്‍നിന്നും പിന്മാറില്ലെന്നും ഉച്ചയ്ക്ക് പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ ഷാനിബ് നാമനിർദേശ പത്രിക നല്‍കും.