പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്.
ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്കി.
ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് പ്രചരണം പ്രതിസന്ധിയിലായതോടെയാണ് ആര്‍എസ്എസ് ഇടപെടല്‍.
ആര്‍എസ്എസിന്റെ രണ്ട് സംഘടന സെക്രട്ടറിമാരാണ് ബിജെപി പ്രവര്‍ത്തകരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്ക്കുന്നവരെ വിളിച്ചുചേര്ത്തി നടത്തിയ യോഗമാണ് നടന്നത്.