സി.കൃഷ്ണകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആര്‍ഡിഒ ശ്രീജിത്ത്.എസിന് മുമ്ബാകെ മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് പത്രിക സമര്‍പ്പണത്തിന് പിന്നാലെ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തില്‍ ചരിത്രവിജയം കൊയ്യാന്‍ സാധിക്കും. താന്‍ തികച്ച വിജയപ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ബിജെപിയില്‍ യാതൊരു ഭിന്നതയുമില്ല. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി മത്സരിക്കുന്നതും മത്സരിക്കാത്തതും തങ്ങളെ ഒരു തരത്തിലും ബാധിക്കില്ല










