പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് നിലമ്ബൂർ എംഎല്‍എ പി വി അൻവർ. തീരുമാനം നാല് മണിക്ക് പാലക്കാട് കണ്‍വൻഷനില്‍ പ്രഖ്യാപിക്കും.
ചേലക്കരയില്‍ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരില്‍ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ പാലക്കാട് പറഞ്ഞു.










