തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാൽ ഇന്നേ ദിവസം മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട്, സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു പൊതു സ്ഥലങ്ങൾ തുടങ്ങിയവയിൽ വച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബോർഡുകൾ, ബാനറുകൾ, പരസ്യങ്ങൾ, മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഭരണ നേട്ടങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇത് ജില്ല മൊത്തം ബാധകമാണ്.