പെരിങ്ങോട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ്സിന്റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു.
ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി.
പെരിങ്ങോട് ചാലിശ്ശേരി റോഡില്‍ രാവിലെയാണ് അപകടം. ബസ്സില്‍ 20 അധികം വിദ്യാർത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂള്‍ ബസ്സിന്റെ പിൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. തുടർന്ന് സ്കൂള്‍ അധികൃതർ ബസ്സിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷിതമായി മാറ്റി. സംഭവം മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കും.
ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവാകുകയായിരുന്നു.