ഓണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട്
സബ് ഓഫീസുകളിലേതുകള്പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം പാലക്കാട് വിറ്റത്.
തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെയാണ് നാലും അഞ്ചും ലക്ഷം സമ്മാനങ്ങള്‍.
ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുകള്പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം ജില്ലയില്‍ വിറ്റത്. 4,69470 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 4, 37,450 ടിക്കറ്റുകള്‍ തൃശ്ശൂരിലും വിറ്റു.