ഫോണില്‍ ഭീഷണിപ്പെടുത്തി ഓണ്‍ലൈനില്‍ പണം തട്ടാൻ ശ്രമം
പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനില്‍ പണം തട്ടാൻ ശ്രമം. തിരുവനന്തപുരത്തെ സൈബർ സെല്ലില്‍ നിന്നാണെന്ന അറിയിപ്പോടെ കഴിഞ്ഞദിവസം ജീവനക്കാരിക്ക് ഫോണ്‍ ലഭിച്ചിരുന്നു.
സംശയം തോന്നിയ ജീവനക്കാരി ഫോണ്‍ കട്ട് ചെയ്തു, തുടർന്ന് ഇതേ നമ്ബറില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് പറയുന്നു. ഇതിനുശേഷം ജീവനക്കാരി ഒറ്റപ്പാലം പൊലീസിനെ സമീപിച്ചു. പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്നും ഇതിനിടയില്‍ ചാറ്റ് ചെയ്യാമെന്ന് മെസേജ് ഫോണില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
മെസേജ് വന്നുതുടങ്ങിയതോടെ തട്ടിപ്പിന്റെ ഗതി വ്യക്തമായി. ബാങ്ക് അക്കൗണ്ട് നമ്ബർ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് മെസേജില്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. മറുതലക്കല്‍ പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ മെസേജ് അയക്കുന്നതും പൊടുന്നനെ നിലക്കുകയായിരുന്നു