ശിശു സംരക്ഷണ സമിതിക്ക് കീഴിലുള്ള നിർഭയ’ല്‍ നിന്ന് മൂന്നംഗ സംഘം പുറത്തുചാടിയത് ഒരുവർഷത്തിനിടെ ഇത് മൂന്നാം തവണ.
ജൂലൈ രണ്ടാം വാരത്തില്‍ ഇവരുള്‍പ്പെടെ 19 പേരാണ് പുറത്തുപോയത്. അഞ്ച് മണിക്കൂറിനുള്ളില്‍ പിടികൂടുകയും ചെയ്തു. ഇവരില്‍ തിങ്കളാഴ്ച പുറത്തുചാടിയ മൂവർ സംഘവും ഉണ്ടായിരുന്നു. നല്ല ഭക്ഷണം നല്‍കാത്തതും വീട്ടില്‍ പോകാൻ അനുവദിക്കാത്തതുമാണ് പുറത്തുപോകാൻ കാരണമായി ഇവർ പറഞ്ഞിരുന്നത്.
ശിശു ക്ഷേമ സമിതി പ്രവർത്തകർ അതിന് ശേഷം കേന്ദ്രത്തിലെത്തി അന്തേവാസികളുമായി സിറ്റിങ് നടത്തി കൂടുതല്‍ ജീവനക്കാർ ആവശ്യമുണ്ടെന്ന് കണ്ടെത്തുകയും നിയമനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ നിയമനങ്ങള്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇപ്പോള്‍ എൻട്രി ഹോമില്‍ ജീവനക്കാരായി ഉള്ളത്.
നല്ല ഭക്ഷണം വേണമെന്ന ആവശ്യം പരിഗണിച്ച് ഭക്ഷണ കാര്യത്തില്‍ ആഴ്ചയില്‍ കുട്ടികളുടെ അഭിപ്രായം തേടണമെന്നും നിർദേശിച്ചിരുന്നതായി ശിശു ക്ഷേമ സമിതി ചെയർമാൻ എം.ബി. മോഹനൻ മാധ്യമത്തോട് പറഞ്ഞു.