എംപോക്സില്‍ ജാഗ്രത; ഇന്ന് അടിയന്തരയോഗം
മലപ്പുറത്ത് ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.
എംപോക്സിന്റെ വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി 14 നോഡല്‍ ഓഫീസർമാരെ നിയോഗിച്ചു.
യുഎഇയില്‍ നിന്നും വന്ന 38 വയസ്സുകാരനാണ് എപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗിയുമായി സമ്ബർക്കം പുലർത്തിയ മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 6 പേർ വിദേശത്താണ്.
നിപ, എപോക്സ് സാഹചര്യം കണക്കിലെടുത്ത് അതിർത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക് പോസ്റ്റുകളിലും ഇന്നലെ വൈകിട്ടോടെ പരിശോധന തുടങ്ങി.