ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാല് യാത്രക്കാർക്ക് പരിക്ക്.
ഇന്ന് രാവിലെ 10.15 ഓടെ കുമരംപുത്തൂർ കല്ലടി സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്വകാര്യബസിന്റെ ചില്ലുകള്‍ തകർന്നു. പരിക്കേറ്റവരെ വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. അതേസമയം അപകടത്തെ തുടർന്ന് കല്ലടി കോളേജ് മുതല്‍ ഗതാഗതം തടസപ്പെട്ടു.










