കാര്‍ത്തിക്, തമിഴ് വാവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 23 ന് രാത്രിയില്‍ സഞ്ചാരി ഹോട്ടലിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറി ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൂന്ന് മൊബൈല്‍ ഫോണും 25000 രൂപയും ആണ് പ്രതികള്‍ മോഷ്ടിച്ചത്.
ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പാലക്കാട് കസബ പൊലീസ് വലയിലാക്കിയത്. എല്ലാവിധ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.