പാലക്കാട് -കോഴിക്കോട് ദേശീയ പാത നിര്‍മാണം:സംസ്ഥാന സര്‍ക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോര്‍ട്ട്
അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റര്‍ റോഡിന്റെ വീതിക്കൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്. അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.
റോഡിന്റെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളില്‍ സ്വജനപക്ഷപാതവും നിര്‍വഹണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗ പരിശോധന നടത്തിയത്. ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ (സി.ടി.ഇ) കാര്യാലയത്തിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്ത പരിശോധയില്‍ പങ്കെടുത്തു. അന്വേഷണത്തില്‍ ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്.