29.07 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഥാര്‍ വാഹനത്തില്‍ കടത്തിയ 29.07 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാര്‍ക്കാട് നൊട്ടമലയില്‍ വെച്ച് രണ്ടുപേരെ പിടികൂടിയത്.
നെല്ലിപ്പുഴ തിട്ടുമ്മല്‍ മൊതിരപീടിക വീട് ഫഹദ് ഹുസൈന് (29), പെരുമ്ബിടാരി താഴത്തേതില്‍ വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.