അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി സ്ഥാപന ഉടമയും ജീവനക്കാരിയും നല്കിയ പരാതിയില്‍ മീനാക്ഷിപുരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
നന്ദിയോട് കവറത്തോട് ചന്ദ്രന്റെ മകൻ മുകേഷ് (34) ആണ് പോലീസ് പിടിയിലാത്. ഇന്നലെ രാവിലെ 9.15 ന് നന്ദിയോട് ആശുപത്രിക്ക് സമീപമുള്ള അക്ഷയ കേന്ദ്രത്തിലാണ് അക്രമം. മൂന്ന് ലക്ഷത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് നശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നന്ദിയോട് മനോജിന്റെ ഭാര്യ ബിന്ദുവാണ് സ്ഥാപന ഉടമ. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതിയുടെ ഭാര്യ മോനിഷ കഴിഞ്ഞ നാലു വർഷമായി മുകേഷുമായി കുടുംബ വഴക്കുകാരണം വേറിട്ടു താമസിച്ചു വരികയാണ്. ഇടയ്ക്കിടെ മുകേഷ് വഴിയില്‍ വെച്ച് ഭാര്യയോട് വിവാഹമോചന ത്തിന് സമ്മതപത്രം ആവശ്യപ്പെടാറുണ്ടത്രെ. എന്നാല്‍ ഇതിനു ഭാര്യ വഴങ്ങിയിരുന്നില്ല.