പട്ടാമ്ബി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്ബി പൊലീസ നിഷേധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .
തൊട്ടുപിറകെ വീട്ടിലേക്ക് പൊലീസ് ജീപ്പെത്തി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ വീട്ടില്‍ കയറിയ പൊലീസ് രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓങ്ങല്ലൂർ പാറപ്പുറം പറമ്ബില്‍ മുസ്തഫയുടെ മകനായ ത്വാഹ ഷോർണൂർ ഗണേശേരി സ്കൂള്‍ പ്ലസ് ടു വിദ്യാർത്ഥി ആണ്.