മാർച്ച് 18 വരെ പാലക്കാട് ഉയർന്ന താപനില കാണിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
പാലക്കാട് ജില്ലകളില്‍ 38° സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയർന്ന താപനില 36° സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും താപനില എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 14 മുതല്‍ 18 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.