പാലക്കാട് എംഇഎസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷ സെമിനാർ
കവിതകളും ഗാനങ്ങളും അനവധി ഉണ്ടാവുന്നുണ്ടെങ്കിലും അർത്ഥവത്തായതും സന്ദേശങ്ങൾ നൽകുന്നതുമായ സൃഷ്ടികളുടെ അഭാവം കണ്ടുവരുന്നതായി സാഹിത്യകാരനും പ്രഭാഷകനുമായ കെ എൻ വിജയചന്ദ്രകാരണവർ പറഞ്ഞു.
പാലക്കാട് എം ഇ എസ് വനിതാ കോളേജ് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘വയലാറും സിനിമയും സാഹിത്യവും’ സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ ഗാനങ്ങൾ മനുഷ്യ ആയുസ്സ് മുഴുവനും സ്മരണകളിൽ നിഴലിക്കുമെന്നും, ദാർശനികതയും, പ്രകൃതിയും, പ്രണയവും, നിറച്ച വരികൾ മലയാള ഭാഷക്ക് സൗന്ദര്യവും പ്രകാശവും കൂട്ടി എന്നും ആമുഖഭാഷണം നടത്തി വയലാറിൻ്റെ സിനിമാ ഗാനങ്ങളെ പരിചയപ്പെടുത്തിയ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, അഭിപ്രായപ്പെട്ടു.
കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.
എം ഇ എസ് സംസ്ഥാന സെക്രട്ടറി എസ് എം എസ് മുജീബ് റഹ്മാൻ, ജില്ലാ കമ്മിറ്റി അംഗവും ഒലവക്കോട് എം ഇ എസ് സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറിയുമായ ടി എം നസീർ ഹുസൈൻ, കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ സി ആർ ഗഫൂർ, അംഗം കെ എ റഹ്മത്തുള്ള പ്രിൻസിപ്പൽ സി ബി ദിവ്യ, അധ്യാപക പ്രതിനിധി ഷിജിന മോൾ, സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ കെ കവിത എന്നിവർ പ്രസംഗിച്ചു.