ജില്ലയില്‍ റോഡ് ക്യാമറകള്‍ ഇതുവരെ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങള്‍. 2.68 കോടി രൂപ പിഴയീടാക്കി.
. 48 ക്യാമറകളാണു ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്. എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജൂണ്‍ 5 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്
കഴിഞ്ഞ മാസം പിഴ ലഭിച്ചവരില്‍ പലരും അടച്ചുതീര്‍ത്തു. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഒട്ടേറെ കേസുകളില്‍ പലരും പിഴയടച്ചിട്ടില്ല. സമയം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവര്‍ക്കു വീണ്ടും എസ്‌എംഎസ് അയയ്ക്കും. ഇതിനു ശേഷവും പിഴ അടച്ചില്ലെങ്കില്‍ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മോട്ടര്‍വാഹന വകുപ്പില്‍ നിന്നു ലഭിക്കില്ല. തുടര്‍ച്ചയായ നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ നൂറിലേറെ വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണെന്ന് അധികൃതര്‍ പറഞ്ഞു.