ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ; വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ടുപേര്‍ പിടിയില്‍
ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും, പാലക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ 110 ഗ്രാം എംഡിഎംഎ യുമായി കൊല്ലം സ്വദേശി അറസ്റ്റില്‍.
പാലക്കാട് ജങ്ഷന് റെയില്‍വെ സ്റ്റേഷനില്‍ ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലെ പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷന് ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.