കാത്തിരിപ്പിനൊടുവില്‍ മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു.
രണ്ടുകോടി രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാൻഡ് നാളെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എ.പ്രഭാകരൻ എംഎല്‍എ അധ്യക്ഷത വഹിക്കും.
1995ല്‍ ആണ് ബസ് സ്റ്റാന്റിനായി മുണ്ടൂര്‍ ചെര്‍പ്പുളശേരി പാതയോരത്ത് മൂന്ന് ഏക്കര്‍ 85 സെന്റ് സ്ഥലം വാങ്ങിയത്.
പണി പൂര്‍ത്തിയായെങ്കിലും അനുമതിക്കായി പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കോങ്ങാട്, പറളി, ചെര്‍പ്പുളശേരി ബസുകളാണ് ബസ് സ്റ്റാന്റില്‍ കയറുക.
കോഴിക്കോട്, മണ്ണാര്‍ക്കാട് ബസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.