സംഭവത്തിന് ശേഷം പ്രതികൾ ഒളിവില്‍, ചെര്‍പ്പുളശ്ശേരിയിലാണ് ബാലവിവാഹം നടന്നത്.
തൂതയിലെ ബാല വിവാഹത്തില്‍ ക്ഷേത്രം ക്ലര്‍ക്കിനെ സസ്പെൻഡ് ചെയ്തു. വധൂ-വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിന് രാമകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.
ചെര്‍പ്പുളശ്ശേരി സ്വദേശിയായ പതിനേഴുകാരിയെ വിവാഹം ചെയ്തതില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
എന്നാല്‍ സംഭവത്തിന് ശേഷം മൂന്ന് പേരും ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.
സിഡബ്ല്യുസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാലവിവാഹ നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തത്.