ചെര്‍പ്പുളശ്ശേരിയിൽ ബാലവിവാഹം നടന്നതിനെ തുടര്‍ന്ന് കേസ്. ബാലവിവാഹ നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസാണ് കേസെടുത്തത്.
ചെര്‍പ്പുളശേരി സ്വദേശി 17 കാരിയെ വിവാഹം ചെയ്തത് ജൂണ്‍ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തില്‍ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു
സിഡബ്ല്യുസി നിര്‍ദേശത്തെ തുടര്‍ന്നാണ് ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തത്.