കാറിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ യുവാക്കൾ സഞ്ചരിച്ച കാറിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മാരകായുധവുമായെത്തിയ സംഘം കാർ തടഞ്ഞുനിർത്തി യുവാക്കളെ റോഡിലേക്ക് വലിച്ചിറക്കിയ ശേഷം ആക്രമിച്ചെന്നാണ് പരാതി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി എയ്ബെൽ എബ്രഹാം ജോസഫിന് (28) പരിക്കേറ്റു.
എയ്ബലിനൊപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും നിസാര പരിക്കേറ്റു.എയ്ബെലും സുഹൃത്തുക്കളും കഞ്ചിക്കോട്ട് നിന്ന് മലമ്പുഴയിലേക്ക് മടങ്ങുന്നതിനിടെ ഇവരുടെ കാറിനുമുന്നിൽ മറ്റൊരുകാർ കുറുകെയിട്ട ശേഷം 20 പേരടങ്ങുന്ന സംഘം ഇവരെ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.