വാളയാർ : മഴക്കാലം തുടങ്ങുന്നതിനു മുൻപ് ആനയപ്പൻചള്ള ഹെൽത്ത് സെന്റർ പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ പഞ്ചായത്ത് നടപടി എടുക്കണം.
3 വർഷങ്ങൾക്ക് മുൻപ് പണിതുടങ്ങുകയും പൂർത്തീകരിച്ചു 4 മാസമായിട്ടും അധികൃതരുടെ അനാസ്ഥ മൂലം 6 മുതൽ 12 വരെ വാർഡുകളിലെ രോഗികൾ നിലവിൽ 10 കിലോമീറ്റർ യാത്ര ചെയ്ത് കഞ്ചിക്കോട് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കും.പ്രതിഷേധ യോഗം കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സതീശൻ വട്ടപ്പാറ ഉത്ഘാടനം ചെയ്തു നേതാക്കളായ വത്സകുമാർ, രാജേന്ദ്രൻ, ആറുമുഖൻ, ഫ്രാൻസിസ് സേവിയർ, സതീഷ് തുടങ്ങിയവർ സംസാരിച്ചു.