വിജിലൻസ് അന്വേഷണം
ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം
കെ പി സി സി പ്രസിന്റിനും, പ്രതിപക്ഷ നേതാവിനും, മറ്റു പ്രതിപക്ഷ
നേതാക്കൾക്കും എതിരെയുള്ള ഇടതു സർക്കാരിന്റെ വിജിലൻസ് അന്വേഷണവും
അറസ്റ്റ് ഭീഷണിയും മുഖ്യ മന്ത്രിയുടെയും സർക്കാരിന്റെയും അഴിമതികളിൽ
നിന്നും ജന ശ്രദ്ധ തിരിക്കുന്നതിനുള്ള പാഴ്ശ്രമമാണെന്നും,ജനാതിപത്യ
വിശ്വാസികൾ യാഥാർഥ്യം തിരിച്ചറിയുമെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എ
തങ്കപ്പൻ അഭിപ്രായപെട്ടു. യു ഡി എഫ് പാലക്കാട് നിയോജക മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ട മൈതാനം അഞ്ചു വിളക്കിന് സമീപം ഇടത്
സർക്കാരിന്റെ അഴിമതികൾ ജന ശ്രദ്ധയിൽ കൊണ്ടു വരുന്നതിനുള്ള “സായാഹ്ന
സദസ്സ് ‘ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം എം ഹമീദ്
മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സെയ്ദലവി പൂളക്കാട്, പ്രജീഷ്
പ്ലാക്കൽ, അരവിന്ദാക്ഷൻ, നിശ്ചലാനന്ദൻ, രാജേന്ദ്രൻ നായർ,ശിവാനന്ദൻ,ഡി സി
സി സെക്രട്ടറി സി ബാലൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി മുജീബ്റഹ്മാൻ,
ഐ എൻ റ്റി യു സി സംസ്ഥാന ഉപ അധ്യക്ഷൻ കെ അപ്പു, സി വി സതീഷ്, പുത്തൂർ
രാമകൃഷ്ണൻ, സൈദ്മീരാൻ ബാബു, ജവഹർ രാജ്, ബി അനിൽ, എസ് എം താഹ,
എ കൃഷ്ണൻ, ഡി ഷജിത് കുമാർ,
മിനി ബാബു, സുജാത, അനുപമ, ഷെറീന ബഷീർ, അഷറഫ് വെണ്ണക്കര, നസീർ തൊട്ടിയാൻ,
തുടങ്ങിയവർ സംസാരിച്ചു.