നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപി
പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ
പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം നടത്തി.. വടക്കന്തറ കൃഷ്ണകൃപ
ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.
കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.. പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ. ബാബു
അധ്യക്ഷത വഹിച്ചു.. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി. ബേബി, ജില്ലാ
സെക്രട്ടറി മനോജ് മണ്ണാർക്കാട്, പിരായിരി മണ്ഡലം പ്രസിഡന്റ് കെ.
വിജേഷ്, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എം. ശശികുമാർ, യുവമോർച്ച ജില്ലാ
പ്രസിഡന്റ് പ്രശാന്ത് ശിവൻ, നഗരസഭാ കൗൺസിലർ പി. ശിവകുമാർ എന്നിവർ
സംസാരിച്ചു…