രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24,00,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി യാത്രക്കാരനെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചു ആര്.പി.എഫ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ര്ട സോലപ്പൂര്‍ കുംഭാരി ടോഗ്രാളി സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്. യെസ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ യെസ്വന്ത്പൂര്‍ നിന്ന് കോഴിക്കോട്ടേക്ക് റിസര്‍വേഷന്‍ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ ശരീരത്തില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ കോട്ടിനുള്ളില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്.