ജില്ലാ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ മുണ്ടൂർ ജംഗ്ഷനിൽ വെച്ച് 12 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശിയേയും ആലത്തൂർ വെച്ച് 7.4 ഗ്രാം MDMA യുമായി എറണാകുളം സ്വദേശിയായ നേഴ്സിംഗ് വിദ്യാർത്ഥിയേയുമാണ് പിടികൂടിയത്.
തെജിൻഷാ മഹ്മൂദ് (28), മൂച്ചിക്കൽ വീട്, മീൻണ്ടത്തൂർ.പി.ഒ, മലപ്പുറം എന്നയാളെ കോങ്ങാട് പോലീസും , നിജിൽ ജോണി(22 ), കൊച്ചുകുടി വീട് , വെളിയേൽച്ചാൽ, കീരംപാറ, കോതമംഗലം ,എറണാകുളം
എന്നയാളെ ആലത്തൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൽ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, മണ്ണാർക്കാട് ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് ആലത്തൂർ ഡി.വൈ.എസ്.പി. അശോകൻ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മണികണ്ഠൻ്റെ നേതൃത്വത്തിലുള്ള കോങ്ങാട് പോലീസും സബ്ബ് ഇൻസ്‌പെക്ടർ അനീഷിൻ്റെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.