തുപ്പനാട് പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളത്തില്‍പെട്ട് മരിച്ചു. വാലിക്കോട് വലുള്ളി കരിന്പന്റെ മകൻ ദിനേഷ് ബാബു (31) ആണ് മരിച്ചത്.
ബന്ധുക്കളുമായി കുളിക്കാൻ പോയതായിരുന്നു. ബന്ധുക്കള്‍ താഴെയും ദിനേഷ് മുകളിലുമായിരുന്നു കുളിച്ചിരുന്നത്. കുറെ നേരം കഴിഞ്ഞു കാണാതായപ്പോള്‍ തെരയുന്നതിനിടയായിരിന്നു വെള്ളത്തില്‍ ദിനേഷിനെ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ രുഗ്മിണി, സഹോദരങ്ങള്‍: മിനിമോള്‍, ദിനുമോള്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.