ടിപ്പു കോട്ടക്ക് ചുറ്റും പ്രഭാത നടത്തത്തിന് ഫീസ് ഈടാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് ചുറ്റുമുള്ള പ്രഭാത നടത്തത്തിന് ഫീസും, പോലീസ് ക്ലിയറൻസും വേണമെന്ന പുരാവസ്തു വകുപ്പിന്റെ തീരുമാനത്തിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രഭാത പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി റിയാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ‘കോട്ടക്ക് ചുറ്റുമുള്ള നടപ്പാത
ചുങ്കപ്പാതയാക്കാനുളള നീക്കം പ്രതിഷേധാർഹമാണെന്നും പാലക്കാട്ടെ പൊതുജനങ്ങൾ
കാലങ്ങളായി ഉപയോഗിക്കുന്ന
നടപ്പാതക്ക് പോലീസ് ക്ലിയറൻസും ഫീസും വേണമെന്ന് പറഞ്ഞ്
പൂട്ടിക്കെട്ടാനും
നിയമത്തിന്റെ നൂലാമാലയിൽ
കുരുക്കിയിടാനുമുളള പുരാവസ്തു വകുപ്പിന്റെ
തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് കാജഹുസൈൻ, മുനിസിപ്പൽ പ്രസിഡൻ്റ് അബ്ദുൽ ഹക്കീം, മണ്ഡലം സെക്രട്ടറി സലീൽ, എസ്.മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.