ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഈസ്റ്റ് ഒറ്റപ്പാലം രണ്ടാം പാലം പദ്ധതി മുടങ്ങിയിട്ട് അഞ്ചുവർഷത്തിലേറെയായി. ഇടയ്ക്ക് രണ്ട് സാംസ്കാരിക കെട്ടിടങ്ങളുള്ളതിനാൽ രൂപരേഖ മാറ്റിയതാണ് വൈകാൻ കാരണം.
80 കോടിയോളം രൂപ ചെലവ് വരുന്ന ഒറ്റപ്പാലം ബൈപ്പാസ് പദ്ധതിയും ഇനിയും നടപ്പായിട്ടില്ല.
ഒറ്റപ്പാലം ഫിലിംസിറ്റിയിൽ കണ്ണിയംപുറത്ത് രണ്ട് തീയേറ്ററുകൾക്ക് 25 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്നുവർഷത്തിലേറെയായി.
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ രക്തബാങ്ക് സ്ഥാപിക്കാനായില്ല. അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ട് ഒരുപതിറ്റാണ്ട് കഴിഞ്ഞു. സ്ഥലം സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും അനുമതി ആയിട്ടില്ല.
ഒറ്റപ്പാലം, ചെർപ്പുളശ്ശേരി നഗരസഭകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കുന്ന പദ്ധതി തുടങ്ങിയിട്ട് ഏഴുവർഷമായി. പൂർത്തിയായിട്ടില്ല.
ഒരുകോടിരൂപ ചെലവിൽ കിഴക്കേ തോടിനോടുചേർന്ന് കുട്ടികളുടെ പാർക്ക് പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ടുവർഷമായിട്ടും പണി തുടങ്ങിയില്ല.
2020-ലെ ബജറ്റിൽ 20 കോടിരൂപ പ്രഖ്യാപിച്ച ലക്കിടി-പാമ്പാടി മേൽപ്പാലം പദ്ധതിയുടെ തറക്കല്ലുപോലുമിട്ടിട്ടില്ല……