പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം
പ്രഭാതസവാരിക്കാരുടെ ഇഷ്ട ഇടമായ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ പ്രഭാതനടത്തത്തിന് ഫീസ് ഇടാക്കാനുള്ള തീരുമാനം പ്രതിഷേധമായി മാറുന്നു.
പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം
വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുകയാണ്. മാസം 50 രൂപ ക്രമത്തില്‍ ഒരു വര്‍ഷത്തേക്ക് 600 രൂപ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം നടക്കാന്‍ കോട്ടയില്‍ പ്രവേശിക്കണമെങ്കില്‍ പോലീസ് വെരിഫിക്കേഷന് ശേഷമുള്ള ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് എസ്.പി. ഓഫീസ് വഴിയാണ്. തുടര്‍ന്ന് ഇവിടെ നിന്നും അതാത് സ്റ്റേഷന് പരിധിയില്‍ നിന്നുള്ള പോലീസുകാര്‍ വന്ന് അന്വേഷണവും മറ്റും നടത്തുമെന്നാണ് വിവരം.
ആര്‍ക്കിയോളജിക്കല്‍ സര്‍വേയാണ് ഇവിടെ നടക്കുന്നവര്‍ക്ക് ഫീസ് നടപ്പാക്കാനൊരുങ്ങുന്നത്.