രാജ്യത്ത് ആദ്യമായി രൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി സംസ്ഥാനത്ത് യാഥാര്‍ഥ്യമായി. സംസ്ഥാനത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പാലക്കാട്, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ആദ്യത്തെ ക്ഷേമനിധി അംഗത്വ കാര്‍ഡ് അട്ടപ്പാടി അഗളിയിലെ രുഗ്മണിക്ക് മുഖ്യമന്ത്രി കൈമാറി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി.
പെന്ഷന്, വിവാഹ ധനസഹായം, പഠനസഹായം ഉള്‍പ്പെടെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഗുണഫലം ലഭിക്കും