അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
പല്ലാവൂർ. നാട്ടുകാരുടെയും, യാത്രക്കാരുടെയും, ജനപ്രതിനിധികളുടേയും നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ പല്ലാവൂർ-കുനിശ്ശേരി റോഡ് പുനർനിർമ്മാണം ആരംഭിച്ചു. പ്രസ്തുത റോഡിനു കുറുകെ കനാൽ സൈഫൺ തകർന്ന ഭാഗം മുതൽ കുനിശ്ശേരി വരെ റോഡ് നിർമ്മാണം ഒന്നാം ഘട്ടം ആരംഭിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം ഘട്ടമായി സൈഫൺ തകർന്ന ഭാഗം മുതൽ പല്ലാവൂർ ജങ്ഷൻ വരെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമെന്നും പറയുന്നു. മെയ് 23ന് നടക്കുന്ന പല്ലാവൂർ-കുനിശ്ശേരി ക്ഷേത്രങ്ങളിൽ നടക്കുന്ന വലിയ ആറാട്ടിനകം തകർന്ന റോഡ് പുനർനിർമ്മാണം, ടാറിങ്ങ് എന്നിവ പൂർത്തിയാവുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ഈ ഭാഗത്ത് റോഡിനു കുറുകെ തകർന്നിരിക്കുന്ന സൈഫൺ., അമിതഭാരം കയറ്റിപോകുന്ന ടോറസ് വാഹനങ്ങൾ എന്നിവ റോഡിന്റെ നിലനില്പിന് ഭീഷണിയാണെന്ന് ഏവരും ചിന്തിക്കുന്നു.