നെല്ലുസംഭരണ പരിധിയും, പരിശോധന ഉദ്യോഗസ്ഥരുടെ കുറവും കർഷകർക്ക് ദുരിതം വിതയ്ക്കുന്നു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
പല്ലശ്ശന. ഒരേക്കർസ്ഥലത്ത് മൂന്നായിരത്തിലധികം കിലോ നെല്ല് ഉത്പാദിപ്പിച്ചിട്ടും, ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറ് കിലോ നെല്ല് കയറ്റിയയക്കാനുള്ള പെർമിറ്റ് മാത്രമേ അനുവദിച്ചു കിട്ടുന്നുള്ളൂ എന്നതും; എലി, പെരുച്ചാഴി എന്നിവയുടെ ശല്യവും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. കൊയ്ത്തു കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞിട്ടും പരിശോധന ഉദ്യോഗസ്ഥൻ വരാത്തതിനാൽ പല്ലശ്ശന കൃഷിഭവനിൽ പരാതി അറിയിച്ചതിനെ തുടർന്ന് പല്ലശ്ശന കൃഷിഭവനിൽ നിന്നും ലഭിച്ച ഫോൺ നമ്പർ പ്രകാരം പരിശോധന ഉദ്യോഗസ്ഥനായ ശ്രീജിത്തിനെ വിളിച്ച് പരാതി അറിയിച്ചതിനെതുടർന്ന്, ശ്രീജിത്ത് നൽകിയ മറുപടിയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. പല്ലശ്ശന കൃഷിഭവൻ പരിധിയിൽ വരുന്ന മുപ്പത്തിരണ്ടു പാടശേഖരങ്ങളുടെ നെല്ല് പരിശോധനക്കായി ഒരേയൊരു ഫീൽഡ് ഓഫീസറെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്നുള്ളതിനാൽ ഓരോ പാടശേഖര സമിതിയിലും എപ്പോഴാണ് എത്താൻ കഴിയുക എന്നുള്ളത് പറയാനാവാത്ത സ്ഥിതിയാണെന്നും, കഴിഞ്ഞ ഒരാഴ്ചയായി നാലു സമിതികളിൽ മാത്രമേ എത്തിയിട്ടുള്ളൂ എന്നും, ആ നാലു സമിതികളിൽ പൂർണ്ണമായും പരിശോധന സർട്ടിഫിക്കറ്റ് (ഗ്രീൻ സ്ലിപ്പ്) നൽകിക്കഴിഞ്ഞിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു.