പല്ലശ്ശന.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം കുട്ടികൾക്കായി മേശയും കസേരയും വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.അശോകൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ.സജില,നിർവ്വഹണ ഉദ്യോഗസ്ഥ ടി.ഇ.ഷൈമ, പഞ്ചായത്ത് മെമ്പർമാരായ കെ.മണികണ്ഠൻ, കെ.പുഷ്പലത,എം.വാസന്തി എന്നിവർ സംസാരിച്ചു.