ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; അപകടം ഹാള്‍ടിക്കറ്റ് വാങ്ങി മടങ്ങവേ
പട്ടാമ്ബിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊണ്ടൂര്‍ക്കര പന്തപുലാക്കല്‍ വീട്ടില്‍ മുഹമ്മദ് ആഷിഫാണ് (17) മരിച്ചത്.
ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി മടങ്ങവെയാണ് ആഷിഫ് ട്രെയിന്‍ തട്ടി മരിച്ചത്.
പട്ടാമ്ബി പെരുമുടിയൂര്‍ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മുഹമ്മദ് ആഷിഫ്. പട്ടാമ്ബി ഓങ്ങല്ലൂരിനടുത്ത് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം. സ്കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്