മഅ്ദനിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം;
പി.ഡി.പി. കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി
പാലക്കാട് : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ
പ്രയാസകരമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത ജാമ്യ ഉപാധികള്‍ കാരണം
ബാംഗ്ളൂരില്‍ വിദഗ്ദ്ധ ചികിത്സ സാധ്യമാകാതെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ
നിലനില്‍ക്കുകയാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ
സമീപിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും
കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍
നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി.ജില്ലാ കമ്മറ്റി യുടെ
നേതൃത്വത്തിൽ പാലക്കാട് കളക്റ്ററേറ്റിന് മുന്നിൽ ധർണ്ണ നടത്തി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മഅ്ദനിയെ കേരളത്തില്‍ നിന്നുള്ള
ഔദ്യോഗിക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ആരോഗ്യാവസ്ഥ മനസ്സിലാക്കുകയും
കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള അടിയന്തിര
ഇടപെടലാണുണ്ടാകേണ്ടത്.
മഅ്ദനിയെ പ്രതിചേര്‍ത്തിട്ടുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍
ഒച്ചിഴയുന്ന വേഗതയിലാണ് നീങ്ങുന്നത്. നിരപരാധിയെന്ന് അന്വേഷണ
ഏജന്‍സികള്‍ക്ക് ബോധ്യമുള്ള കേസില്‍ കേസ് നടപടികള്‍ വൈകിപ്പിച്ചും
ചികിത്സ നിഷേധിച്ചും മഅ്ദനിയുടെ ജീവന്‍ നഷ്ടപ്പെടുത്താനാണ് കര്‍ണാടക
സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയായ
ഒരു പൊതുപ്രവര്‍ത്തകനെ അന്യായമായി വിചാരണ തടവില്‍ പീഡിപ്പിച്ച് ഇല്ലായ്മ
ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന്
ആവശ്യപ്പെടാനുള്ള മാനുഷീക ഇടപെടലെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടാകണം. മഅ്ദനിയ്ക്ക് നീതി ഉറപ്പാക്കാനുള്ള ജനാധിപത്യ ഇടപെടലില്‍
കക്ഷി രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് കേരളീയ പൊതുസമൂഹത്തിന്റെ
ഐക്യവും ജാഗ്രതയും അനിവാര്യമാണെന്നും
പിഡിപി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് എം സിയാവുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠൻ എംപി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിൻ സെക്രട്ടറി ബഷീർ പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ സെക്രട്ടറി കെ കെ ഷാഹുൽ ഹമീദ് സ്വാഗതവും ജില്ലാ ട്രഷറർ കോയാമു
ഹാജി നന്ദിയും പറഞ്ഞു.
ജയൻ മമ്പറം (RMPI ജില്ലാ സെക്രട്ടറി ),
ഹിഷാം അലി (PHF ), അബൂഫൈസൽ (വെൽഫെയർ പാർട്ടി )
എ വി മുഹമ്മദ് അലി (PTUC ), ഷംസുദീൻ തൃത്താല, ഹുസൈൻ പട്ടാമ്പി, കാസിം
മലമ്പുഴ,സകരിയ്യാ ബാബു, അബൂബക്കർ, മൊയ്‌ദീൻ കുട്ടി,, മുഹമ്മദ് മലമ്പുഴ,
സിദ്ധീഖ് മച്ചിങ്ങൽ തുടങ്ങി
വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചു.