പാലക്കാട് : മുതലാ പച്ചക്കാട്ടില്‍ കാട്ടാനകളുടെ വിളയാട്ടം ഭീതിയിൽ ഉറക്കമില്ലാതെ ആദിവാസികളും കർഷകരും. തിങ്കൾ, ചൊവ ദിവസങ്ങളിലാണ് ചപ്പക്കാട് ആദിവാസി കോളനിക്കു സമീപം കാട്ടാനക്കൂട്ടിമറങ്ങി കൃഷിനാശം വിതച്ചത്. ചപ്പക്കാട് ജനവിസ മേഖലയിലാണ് ചൊവ്വ പുരലർച്ചെയെത്തിയ ഒൻപതോളം കാട്ടാനകള്‍ കൃഷിനാംശം വരുത്തിയത്.ടി.വൈ ഹമീദിന്‍റെ 42 തെങ്ങ്, എട്ട് മാവ്, അബ്ദുൾ ഹാദിയുടെ 26 തെങ്ങ്,സി.ആർ.വിനോദ് കുമാറിൻ്റെ 12 മാവ്, എട്ട് തെങ്ങ്,കെ.പഴനി ചാമിയുടെ 11 മാവ് , എട്ട് തെങ്ങ് , കനകരാജിന്‍റെ ആറ് തെങ്ങ് 40,000 രൂപയുടെ തീറ്റ പുൽ കൃഷി എന്നിവയാണ് ചാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്രയുമധികം വിളനാശം മുണ്ടായിട്ടില്ലെന്ന് ചപ്പക്കാട്ടില്‍ കര്‍ഷകനായ വിനേദ് കുമാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച്ച പറയമ്പള്ളത്തിനടുത്ത് വേലാങ്കാട്ടില്‍ നാല്‍പതിലധികം തെങ്ങുകള്‍ നളിപ്പിച്ച് കാട്ടാനയെ വനംവകുപ്പ് പടക്കം പൊട്ടിച്ച് വനാന്തരത്തില്‍ലാക്കിയെങ്കിലും കാട്ടാനകള്‍ കിളിമല കടന്ന് ചപ്പക്കാട്ടിലെത്തുകയാണുണ്ടായത്. ചപ്പക്കാട്ടിലെത്തിയ രണ്ടാനകളോടൊപ്പം മറ്റുള്ള ഏഴാനകളും ചേര്‍ന്നാണ് നിലവില്‍ ചപ്പക്കാട് കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി വ്യാപകമായ കൃഷിനാശം വരുത്തിയത്. വീടിനു മുറ്റത്ത് കാട്ടാനകള്‍, . ഞെട്ടല്‍ മാറാതെ കനകരാജിൻ്റെ കുടുംബം. ചപ്പക്കാട്ടില്‍ തിങ്കള്‍ പുലര്‍ച്ചെ വളര്‍ത്തുനായയുടെ ശബ്ദംകേട്ട് പുറഖത്തിറഞ്ഞി പന്നിയാണോ എന്ന് നോക്കുമ്പോഴാണ് അഞ്ച് ആനകള്‍ വീടിന്‍റെ മുറ്റത്ത് നില്‍ക്കുന്നത് കണ്ടത്. ശബ്ദംപോലും പുറത്തുവരാതെ ഞെട്ടിത്തരിച്ച കനകരാജും ഭാര്യയും വീടിനകത്തേക്ക് പോയി വാതിലടച്ചുമക്കളേ ചേര്‍ത്തുപിടിച്ച് പുലരുവോളം ഇരിക്കേണ്ട
അവസ്ഥയുണ്ടായി.നേരം പുലർന്നശേഷം വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീറ്റപുൽകൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ 20,0 OO രൂപയുടെ തീറ്റ പുല്ല് നശിപ്പിച്ചത് അറിഞ്ഞത്. തൻ്റെ പശുക്കൾക്കായി വളർത്തിയ തീറ്റ പുല്ല് നശിപ്പിച്ചതോടെ പശുവളർത്തലും ചോദ്യചിഹ്നമായി. ചപ്പക്കാട്ടിൽ മാത്രം 22 ക്ഷീരകർഷകരുടെ 16 ഏക്കർ സ്ഥലത്തെ തീറ്റ പുല്ലാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കാട്ടാനകൾ നശിപ്പിച്ചത്കാട്ടാനകള്‍ ചപ്പക്കാട് ജലനാസ മേഖലയില്‍ എത്തിയതിനാല്‍ വനംവകുപ്പ് അടിയന്തിരമായി ആനകളെ പറമ്പിക്കുളത്തേക്ക് വിടുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .വനം വകുപ്പ് സ്ഥലം സന്ദർശിച്ച് പോകുന്നുണ്ടെകിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.