ദേശീയപാത പൊരിയാനിക്ക് സമീപം നിർമാണം നടക്കുന്ന ടോൾ വിഷയത്തിൽ സിപിഎമ്മും ബിജെപിയും നാടകം കളിക്കുകയാണെന്ന് പാലക്കാട് എം പി വികെ ശ്രീകണ്ഠൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
ഈ ടോൾ നിർമ്മാണത്തിന്റെ ആലോചനയും പ്രഖ്യാപനവും എല്ലാം നടക്കുന്നത് ഇപ്പോഴല്ല, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ തന്നെയാണ് ഈ പദ്ധതിയുമായി മുന്നോട്ടു വന്നത്. ഇപ്പോൾ കാണിക്കുന്ന സമര ആഭാസങ്ങൾ കാര്യമെന്തെന്നറിയാതെയുള്ള പ്രഹസനം മാത്രമാണെന്നും എംപി പറഞ്ഞു.