മുണ്ടൂർ പൊരിയാനിയിലെ ടോൾ പ്ലാസ നിർമ്മാണം നിർത്തിവെക്കുക.
- വെൽഫെയർ പാർട്ടി
കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ മുണ്ടൂർ പൊരിയാനിക്കടുത്ത് സ്ഥാപിക്കുന്ന ജനങ്ങളെ ദ്രോഹിക്കുന്ന ടോൾ പ്ലാസ നിർമ്മാണം നിത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു.
ഹൈവേ അതോറിറ്റി മുന്നോട്ടു വെക്കുന്ന ഡ്രോയിംഗിൽ തന്നെ ഗുരുതര അബദ്ധങ്ങളും അവ്യക്തതകളും അശാസ്ത്രീയതയുമുണ്ട്.
നികുതി നൽകുന്ന പൗരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന ടോൾ പിരിവ് കേന്ദങ്ങൾ ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ കുത്തക കമ്പനികൾക്ക് സർക്കാർ സൗകര്യം ചെയ്തു കൊടുക്കുകയാണ്.
പൊതുതി നേടിയ
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പാർട്ടി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.