ഭാരത സർക്കാരിൻ്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ തൊഴിൽ പരിശീലന സ്ഥാപനമായ ജൻ ശിക്ഷൻ സൻസ്ഥൻ പാലക്കാടിൻ്റെ കീഴിൽ സ്വയം തൊഴിൽ പരിശീലനങ്ങൾ ആലത്തൂർ പാർലിമെന്റ് അംഗം കുമാരി രമ്യ ഹരിദാസ് അവർകളുടെ ആദർശഗ്രാമം പദ്ധദിയില് ഉൾപ്പെടുത്തി കുഴൽമന്നം പഞ്ചായത്തിൽ ആരംഭിച്ചു. ദേശിയ മൂല്യമുള്ള സർട്ടിഫിക്കറ്റൊടു കൂടിയുള്ള തയ്യൽ പരിശീലനം , ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ് , ബ്യുട്ടീഷ്യൻ, പഴം പച്ചക്കറി സംസ്കരണം തുടങ്ങിയ പരിശീലനങ്ങളാണ് ഇന്നു മുതൽ ആരംഭിച്ചത്. കുഴൽമന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി നാരായണൻ പരിശീലന പദ്ധതികളുടെ ഉൽഘാടനം നിവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ.ജാഫർ, ജെ എസ് എസ് പാലക്കാട് ഡയറക്ടർ ശ്രീ സിജു മാത്യു , ജെ എസ് എസ് അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി ശ്വേത എന്നിവർ സംസാരിച്ചു . ജെ എസ് എസ് പാലക്കാടിൻ്റെ പരിശീലകരായ ശ്രീമതി വിദ്യ. വി, ശ്രീമതി സുനിത. കെ, ശ്രീ ലൂയിസ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.