ലോകായുക്തയുടെ അധികാരങ്ങൾ വെട്ടികുറച്ചത് സർക്കാരിന് അഴിമതി നടത്താൻ
:വികെ ശ്രീകണ്ഠൻ എംപി
പാലക്കാട് :ലോകായുക്തയുടയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചത് സർക്കാരിന്
അഴിമതി നടത്താൻ വേണ്ടിയാണെന്ന് വികെ ശ്രീകണ്ഠൻ എംപി. കോവിഡ് കാലത്ത്
പിപിഇ കിറ്റിൽ അഴിമതി നടത്തിയ മുൻ ആരോഗ്യമന്ത്രിക്കെതിരെ
യൂത്ത്കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ പിപിഇ കിറ്റ് മാർച്ച്
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി
വിജയനും ഈ അഴിമതിയിൽ പങ്കുണ്ട് എന്നാണ് മുൻ ആരോഗ്യമന്ത്രിയുടെ
പ്രസ്താവനകളിലൂടെ
വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ്
ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെഎം ഫെബിൻ, ജസീർ
മുണ്ടറോട്ട്, സജേഷ് ചന്ദ്രൻ, എം പ്രശോഭ്, ജില്ലാ ഭാരവാഹികളായ അരുൺകുമാർ
പാലകുറിശ്ശി, പ്രദീപ് നെന്മാറ, സി വിഷ്ണു, അഡ്വ സുബ്രഹ്മണിയൻ, മുഹമ്മദ്
ഗിസാൻ, സനൂപ് പുതുശ്ശേരി, സി നിഖിൽ, പ്രമോദ് തണ്ടലോട്,മുരുകേഷ്
പാലത്തുള്ളി ,പ്രദീഷ് മാധവൻ,നിസാർ തിരുവേഗപ്പുറ,കെ സദാംഹുസൈൻ,സുനിൽ
ചുവട്ടുപാടം, ഗിരീഷ് ഗുപ്ത,ഇകെ മുഹമ്മദ് ജസീൽ,ജയശങ്കർ
കൊട്ടാരത്തിൽ,സനോജ് കണ്ടാലയിൽ, എച്ച് ബുഷറ, പി പി സുധ,എന്നിവർ
പ്രസംഗിച്ചു.